Posts

Showing posts from January, 2021

മാനവീകത

 ഒരു മാനവൻ എന്ന നിലയിൽ,മാനവീകത തന്നെയാവണം മതം.എല്ലാ അസമത്വങ്ങൾക്കെതിരെയും സമത്വത്തിൻ്റെ ജ്വാല തീർത്തീടണം.ശക്തനായ മനുഷ്യന് യാതൊരു പ്രകോപനങ്ങളും വിഘ്നമായി ഭവിക്കരുത്.മാനവികതയുടെ അന്തസത്തയെ നശിപ്പിക്കുന്നത് ഏതാണോ മുന്നിൽ ഹേതു ആയിരിക്കുന്നത്,അതിനെ ഉന്മൂലനം ചെയ്യാനും ഭസ്മീകരിക്കാനും സാധിക്കണം.എല്ലാ മാനവനും ആരുടേയും അവകാശങ്ങൾക്ക് നാശമായി ഭവിക്കരുത്.തുല്യതയെ ഉയർത്തിപിടിക്കുന്ന സമൂഹത്തിൽ തുല്യത ഉറപ്പുവരുത്തുവാൻ കഴിയണം.സ്വപ്നങ്ങൾ സാക്ഷാത്കരിക്കേണ്ടവരുടെ ലക്ഷ്യങ്ങൾ നേടിയെടുക്കണം.ആരുടേയും പ്രതീക്ഷകൾക്ക്  വിള്ളൽ ഏൽക്കാതിരിക്കണം.ലോകത്തിൻ്റെ ശിരസ്സ് ഉയർത്തിപിടിക്കാൻ നന്മയോടെ ലോകത്തെ ഒന്നായി ശ്രദ്ധിച്ചീടണം.ധാരാളം അറിവുകൾ ആർജ്ജിക്കുന്നതിനോടൊപ്പം മനുഷ്യ നന്മയെ ആർജ്ജിച്ചിടാൻ ശ്രമിച്ചീടണം.മൂല്യങ്ങളെ ഉയർത്തിപിടിക്കുന്ന വ്യക്തിയായ് മാറീടണം.ആരിലും വർഗ്ഗ വർണ്ണവിവേചനം ഇല്ലായ്മചെയ്തു  അനീതിയെ എതിർക്കാൻ ചങ്കുറപ്പുള്ളവർ ആവണം.ഏതൊരു ശക്തിയിലുടെയും അതിനെ ഉയർത്തീടണം.മനുഷ്യകുലത്തിൻ്റെ ദുർമുഖം ദൂരെ ഉപേക്ഷിക്കേണ്ട സമയമാഗതമായിരിക്കുന്നു.സ്ഫടിക പാത്രംപോൽ ജ്വലിച്ചുയർന്നു നിൽക്കുന്ന വ്യക്തിത്വവും,ലോകം മുഴുവനേയും ഒന്നായി നി

മുവന്തിയും,മഞ്ഞും

 സായംസന്ധ്യതൻ വരവിൽ പ്രകൃതിയുടെ മുഖബിംബം മാറ്റൊലികളാൽ നിറഞ്ഞിരിക്കുന്നു.അമൃതമാം ഹരിതാഭനിമിഷത്തിലും..ഹിമസ്പർശം നിറഞ്ഞുനിൽക്കുമീ അന്തരീഷത്തിൻ മുഖത്തേയ്ക്ക് അനുരാഗവതിയെന്നപോലെ നോക്കിനിൽക്കുകയാണവൾ. അമരത്വത്തിൻ പ്രതീതി ആർജ്ജിച്ചുകൊണ്ട് നീലാകാശം ശോഭിതമായിരിക്കുന്നു.സമയത്തിൻ അതിവേഗതയിൽ ആകാശത്തിൻ ഓരോ ഭാഗങ്ങളിലായി,കാർമേഘത്തിൻ കരസ്പർശങ്ങൾ വ്യാപിച്ചിരിക്കുന്നു.ഹൃദയത്തിൻ ഓരോ അറകളിലും മയങ്ങികിടക്കുന്ന മോഹങ്ങളെ ബന്ധിതമാക്കിടും ചങ്ങലപോലെ, അവളുടെ ഹൃത്തടങ്ങളിൽ  ബന്ധിച്ചിരിക്കുന്നു.അവൾ സ്വയം മറന്നു, കാർമേഘങ്ങൾ മുടികിടക്കുമ്പോഴും ഒരു തുള്ളി പ്രത്യക്ഷതൻ കിരണങ്ങളാൽ മേഘത്തിനുള്ളിൽ ജ്വലിക്കുന്നുണ്ടായിരുന്നു.ഏതോ ഒരു നിമിഷം വിരഹാർദ്രരൂപിണിയായി നിന്നീടുന്നു ഈ നേരം.ഹൃത്തടത്തിൽ നിന്നിരുന്ന മോഹങ്ങളെല്ലാം ഇല്ലാതെയാകുമോ എന്ന വിരഹസ്പർശം ഉൾത്തടങ്ങളിൽ കുത്തിതറച്ചിടുന്നു.പ്രകൃതിയെ ദർശിക്കുമ്പോൾ സദാ ഛായരൂപിണിയായി നിന്നിടുന്നു.ഇത്രമേൽ ചിത്രങ്ങളിൽ ഛായങ്ങൾ നൽകീടുന്നതാരെന്ന് അറിഞ്ഞീടുവാൻ മനമാകെ അത്ഭുതമാർന്നുനിന്നീടുന്നു.. അജ്ഞാനമാകുന്ന മരുഭൂമിയിൽനിന്നും ജ്ഞാനമാകുന്ന ഹരിതാഭഭൂമിയിൽ എത്തിനിൽക്കുന്നതായ് നിനച്ചുപോയീടുന്നു.ജീവിതമാ

പൗർണ്ണമി രാവ്

 നിലാവിൻ ചാരേ നക്ഷത്ര ദീപങ്ങൾ ഉദിച്ചുനിൽക്കും പ്രഭപോൽ.. ഉജ്വലമായിടുന്നു. എന്നിൽ നിന്നോടായ് നിൽക്കുമീ സനേഹാദരങ്ങൾ. പൂർണ്ണ ഹൃദയത്താൽ ഇരുട്ടിൻ്റെ മറവിലും. അവനിയേ മാറോടണക്കുമീ  അത്ഭുത വിഹായുസ്സിൻ സ്നേഹാദരമെന്നപോലെ.. എൻ്റെതായ് എന്നും ചേർത്തുനിർത്തീടാം നിന്നെ എൻ ചാരത്തായ്.... നീ ഉണർന്നീടുക ഇന്ദുമുഖി എൻ സ്നേഹത്തിൻ ആദരം നേടിയാലും....

സഖീ നിനക്കായ്

 ഇനിയേതു ജന്മം കാണും നാം  നിലാവിൽ പുഞ്ചിരിതൂകിടും ഇന്ദുമുഖിയേപ്പോൽ...... നിന്നിലെ ലാവണ്യം എൻ മനതാരിൽ ഇന്നും മന്ദഹസ്സിച്ചു നിൽപ്പു. അറിവതില്ല സഖി എന്തിനീ എൻ മനം നിനക്കായ് തേടിടുന്നു അരികിൽ നീ എന്നും കുടികോള്ളുംപോൽ മനം മൊഴിഞ്ഞുപോയീടുന്നു. സർവ്വസുഗന്ധിയാം പനിനീർപ്പൂവിൻ സുഗന്ധം പരക്കുന്നു  നിൻ ദേശമാകെ... നിൻ മൊഴിക്കായ് ഞാൻ കത്തിടാതേ പോയ നാളുകളോർക്കെ... ശപിച്ചീടുന്നു സഖീ.... നിൻ മൊഴിക്കായ് ഈ ദിനം കാത്തിടുന്നു ഞാൻ.... നിനയ്ക്കാത്ത ഏതോ ജന്മംപോൽ. നിനക്കായ് ഒരു ദിനം വന്നീടുമോ എന്നറിവതില്ല.... നിൻ പാദബിംബങ്ങൾ പതിഞ്ഞ മണ്ണിന്നിതാ കുങ്കുമരേണുപോൽ നിനച്ചീടുന്നു. നിയാകും അവനിയിൽ ലയിച്ചിടാൻ കാത്തുനിൽക്കുമീ പൂവ്പോൽ എങ്കിലും ലയിച്ചിടാൻ കഴിയാതേ ഈ ഞാൻ.... ഇനി ഏത് ജന്മം നിൻ ചാരേ വന്നീടും എന്നറിവതില്ല സഖീ... ഏതോ തീവ്രമാം വർഷമാരിതൻ പ്രളയത്തിൽ ഒലിച്ചുപോയിടുന്നു നീ എന്നിൽ നിന്നും... എന്തിനെന്നറിയാതെ നഷ്ടമാക്കീടുന്നു നീയെന്ന പൂജിതയെ... എൻ സ്നേഹദീപമേ മറക്കില്ലൊരിക്കലും എന്നിലേ ഞാൻ മരിക്കുവോളം സ്മരിച്ചീടും എൻ അകതാരിലായ്.... നിൻ സ്നേഹസ്മരണകളാം കൊട്ടാരത്തിൽ നീ എന്ന ദേവത  ശക്തിയായ് തീർന്നിടട്ടെ.... നിൻ അന്തരങ്ങൾ സദാ