Posts

Showing posts from December, 2020

പുതുവർഷം

കഴിഞ്ഞു പോയ ഓരോ ദിനവും നഷ്ടപെടലുകളുടെ കണക്കുപുസ്തകത്തിൻ്റെ ഒരംശംമെന്നപോൽ നിന്നിടുന്നു.ലോകത്തിൻ്റെ സർവ്വമോഹങ്ങളും ബന്ധനംമാക്കിയ വർഷം. ജീവിതത്തിൻ്റെ വഴിപാതയിൽ നാം ഒരിക്കൽ പോലും നിനച്ചിടാതിരുന്ന നിമിഷങ്ങൾ. ഓരോ നിമിഷങ്ങളും ഓരോ അനുഭവങ്ങളായിരുന്നു. ഇല്ലായ്മകളേയും,നഷ്ടബോധങ്ങളേയും അനേകം നേരിടേണ്ടിവന്നു.ഏതോ അറകളിൽ ഉപേക്ഷിച്ച പാഴ് വസ്തുക്കളെന്നപോലെ മറഞ്ഞുനിന്നിരുന്ന പഴമയുടെ കരസ്പർശത്തെ ഭൂമിയിലേക്ക് നയിക്കുവാൻ ഈ വർഷം നിമിത്തമായിരിക്കുന്നു.എങ്കിലും ലോകത്തിലെ സമസ്ത മേഖലകളും നിശ്ചലമാർന്ന ദിനരാത്രങ്ങൾ ആയിരിക്കുന്നു. കഴിഞ്ഞുപോയ ഓരോ ദിനവും ഓരോ.               പാഠമാണ്.                                                                  ഓർമ്മകളുടെ വഴിയോരങ്ങളിൽ സർവ്വവും. മറക്കാതിരിക്കട്ടെ . ഓരോ വിമർശനങ്ങളേയും പ്രതിരോധിക്കാൻ കഴിയട്ടെ..                                                                    ഓരോതെറ്റുകളിൽ നിന്നും ശരിയിലേയ്ക്ക്      നയിക്കട്ടെ.                                                                  ഓരോ ബന്ധനങ്ങളിൽ നിന്നും സ്വതന്ത്ര്യരായിടട്ടെ.                                               

ലോകജനതയ്ക്കായ്

സത്യത്തെയും,മനുഷ്യത്വത്തെയും സ്നേഹിച്ചീടുന്ന ലോകജനത അനുദിനവും മരിച്ചുകൊണ്ടിരിക്കുകയാണോ.സ്വന്തം താൽപര്യങ്ങൾക്കും, സുഖത്തിനുംവേണ്ടിയും മനുഷ്യത്വത്തിനേയും,നീതിയേയും ചങ്ങലയാൽ ബന്ധിച്ചിരിക്കുകയാണോ ലോകം ഒരു ഇരുദ്രുവങ്ങളാവുകയാണോ സമ്പത്തിൻ്റെ സ്വർണ്ണതുലാസ്സിൽ മാനവികതയെ അളക്കുന്നത്.ലോക ജനത ഇന്നേവരെ സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് ജീവിച്ചതും,ജീവിക്കുന്നതും സർവ്വ മാനവികനും, ലോകത്തിൽ ഐക്യമായി ജീവിക്കണം.സമൂഹികമായി സമത്വവും നീതിയും,ഉറപ്പുവരുത്തേണ്ട മാനവികസമൂഹം മാനവികതയുടെ അന്തസ്സിനെ നഷ്ടപ്പെടുത്തരുത്. സർവ്വരും തുല്യരാവണം,ഇല്ലായ്മയുടെ നഷ്ടങ്ങളെ പരിഹരിക്കണം.സർവ്വതിന്മകളുടെയും ഉത്ഭവങ്ങളെ ക്രൂശിക്കാൻ സമൂഹം ഉറച്ചബോധ്യത്തോടെ നിൽക്കും നന്മയേ വർത്തെടുക്കാനോ അവയ്ക്ക് അവബോധം നൽകുവാനോ തയ്യാറാകുന്നില്ല,മനസ്സിലാക്കുന്നുമില്ല. ആരും,ആരുടേയും അടിമകളല്ല...                        ഒരു മനുഷ്യനും മറ്റൊരു മനുഷ്യന് അതീനനല്ല. സർവ്വരും സമന്മാരാണ്.സർവ്വരും വിഭിന്നമാകുന്ന സമൂഹത്തിൽ ജനാധിപത്യത്തിൻ സിംഹാസനം നഷ്ടമാവുകയാണ്.                                                  ജനനം ഒരു സുപ്രഭാതത്തിൽ നടക്കുന്നു.          എന്നാൽ മരണം സർവ്