പുതുവർഷം

കഴിഞ്ഞു പോയ ഓരോ ദിനവും നഷ്ടപെടലുകളുടെ കണക്കുപുസ്തകത്തിൻ്റെ ഒരംശംമെന്നപോൽ നിന്നിടുന്നു.ലോകത്തിൻ്റെ സർവ്വമോഹങ്ങളും
ബന്ധനംമാക്കിയ വർഷം.
ജീവിതത്തിൻ്റെ വഴിപാതയിൽ നാം ഒരിക്കൽ
പോലും നിനച്ചിടാതിരുന്ന നിമിഷങ്ങൾ.
ഓരോ നിമിഷങ്ങളും ഓരോ അനുഭവങ്ങളായിരുന്നു.
ഇല്ലായ്മകളേയും,നഷ്ടബോധങ്ങളേയും
അനേകം നേരിടേണ്ടിവന്നു.ഏതോ അറകളിൽ ഉപേക്ഷിച്ച പാഴ് വസ്തുക്കളെന്നപോലെ മറഞ്ഞുനിന്നിരുന്ന പഴമയുടെ കരസ്പർശത്തെ ഭൂമിയിലേക്ക് നയിക്കുവാൻ ഈ വർഷം നിമിത്തമായിരിക്കുന്നു.എങ്കിലും ലോകത്തിലെ സമസ്ത മേഖലകളും നിശ്ചലമാർന്ന ദിനരാത്രങ്ങൾ ആയിരിക്കുന്നു. കഴിഞ്ഞുപോയ ഓരോ ദിനവും ഓരോ.               പാഠമാണ്.                                                                  ഓർമ്മകളുടെ വഴിയോരങ്ങളിൽ സർവ്വവും. മറക്കാതിരിക്കട്ടെ .
ഓരോ വിമർശനങ്ങളേയും പ്രതിരോധിക്കാൻ
കഴിയട്ടെ..                                                                    ഓരോതെറ്റുകളിൽ നിന്നും ശരിയിലേയ്ക്ക്      നയിക്കട്ടെ.                                                                  ഓരോ ബന്ധനങ്ങളിൽ നിന്നും സ്വതന്ത്ര്യരായിടട്ടെ.                                                   
കഴിഞ്ഞുപോയ ഓരോ നിമിഷവും ജീവിത പുസ്തകതാളുകളിലെ ഓരോ ലേഖനങ്ങൾ മാത്രം.
നാളെയുടെ ഓരോ പുതുദിനങ്ങളും പുതുചരിത്രമായിടട്ടെ.                                              നമ്മുടെ ഉൾത്തടങ്ങളെ ഉണർത്തുക.                 നാം നാമായി ജീവിക്കുക                                         നമ്മുടെ ഉള്ളിലെ ഉജ്വലതയെ ഉണർത്തുന്ന വർഷമായി മാറിടട്ടെ...                                              പുതുവത്സരാശംസകൾ

Comments

Popular posts from this blog

മുവന്തിയും,മഞ്ഞും

ലോകജനതയ്ക്കായ്

മാനവീകത