മുവന്തിയും,മഞ്ഞും

 സായംസന്ധ്യതൻ വരവിൽ പ്രകൃതിയുടെ മുഖബിംബം മാറ്റൊലികളാൽ നിറഞ്ഞിരിക്കുന്നു.അമൃതമാം ഹരിതാഭനിമിഷത്തിലും..ഹിമസ്പർശം നിറഞ്ഞുനിൽക്കുമീ അന്തരീഷത്തിൻ മുഖത്തേയ്ക്ക് അനുരാഗവതിയെന്നപോലെ നോക്കിനിൽക്കുകയാണവൾ.

അമരത്വത്തിൻ പ്രതീതി ആർജ്ജിച്ചുകൊണ്ട് നീലാകാശം ശോഭിതമായിരിക്കുന്നു.സമയത്തിൻ അതിവേഗതയിൽ ആകാശത്തിൻ ഓരോ ഭാഗങ്ങളിലായി,കാർമേഘത്തിൻ കരസ്പർശങ്ങൾ വ്യാപിച്ചിരിക്കുന്നു.ഹൃദയത്തിൻ ഓരോ അറകളിലും മയങ്ങികിടക്കുന്ന മോഹങ്ങളെ ബന്ധിതമാക്കിടും ചങ്ങലപോലെ, അവളുടെ ഹൃത്തടങ്ങളിൽ  ബന്ധിച്ചിരിക്കുന്നു.അവൾ സ്വയം മറന്നു, കാർമേഘങ്ങൾ മുടികിടക്കുമ്പോഴും ഒരു തുള്ളി പ്രത്യക്ഷതൻ കിരണങ്ങളാൽ മേഘത്തിനുള്ളിൽ ജ്വലിക്കുന്നുണ്ടായിരുന്നു.ഏതോ ഒരു നിമിഷം വിരഹാർദ്രരൂപിണിയായി നിന്നീടുന്നു ഈ നേരം.ഹൃത്തടത്തിൽ നിന്നിരുന്ന മോഹങ്ങളെല്ലാം ഇല്ലാതെയാകുമോ എന്ന വിരഹസ്പർശം ഉൾത്തടങ്ങളിൽ കുത്തിതറച്ചിടുന്നു.പ്രകൃതിയെ ദർശിക്കുമ്പോൾ സദാ ഛായരൂപിണിയായി നിന്നിടുന്നു.ഇത്രമേൽ ചിത്രങ്ങളിൽ ഛായങ്ങൾ നൽകീടുന്നതാരെന്ന് അറിഞ്ഞീടുവാൻ മനമാകെ അത്ഭുതമാർന്നുനിന്നീടുന്നു..

അജ്ഞാനമാകുന്ന മരുഭൂമിയിൽനിന്നും ജ്ഞാനമാകുന്ന ഹരിതാഭഭൂമിയിൽ എത്തിനിൽക്കുന്നതായ് നിനച്ചുപോയീടുന്നു.ജീവിതമാകും പദയാത്ര തന്നിൽ നിറഞ്ഞുനിന്നീടുന്ന അന്ധകാരങ്ങളെ  സർവ്വവും ശുദ്ധമാക്കീടുവാൻ.പ്രകൃതി സ്വയം ദൂതനെപോലെ വന്നതായിടുന്നു ആ നേരമെല്ലാം...





Comments

Popular posts from this blog

ലോകജനതയ്ക്കായ്

മാനവീകത