മാനവീകത

 ഒരു മാനവൻ എന്ന നിലയിൽ,മാനവീകത തന്നെയാവണം മതം.എല്ലാ അസമത്വങ്ങൾക്കെതിരെയും സമത്വത്തിൻ്റെ ജ്വാല തീർത്തീടണം.ശക്തനായ മനുഷ്യന് യാതൊരു പ്രകോപനങ്ങളും വിഘ്നമായി ഭവിക്കരുത്.മാനവികതയുടെ അന്തസത്തയെ നശിപ്പിക്കുന്നത് ഏതാണോ മുന്നിൽ ഹേതു ആയിരിക്കുന്നത്,അതിനെ ഉന്മൂലനം ചെയ്യാനും ഭസ്മീകരിക്കാനും സാധിക്കണം.എല്ലാ മാനവനും ആരുടേയും അവകാശങ്ങൾക്ക് നാശമായി ഭവിക്കരുത്.തുല്യതയെ ഉയർത്തിപിടിക്കുന്ന സമൂഹത്തിൽ തുല്യത ഉറപ്പുവരുത്തുവാൻ കഴിയണം.സ്വപ്നങ്ങൾ സാക്ഷാത്കരിക്കേണ്ടവരുടെ ലക്ഷ്യങ്ങൾ നേടിയെടുക്കണം.ആരുടേയും പ്രതീക്ഷകൾക്ക്  വിള്ളൽ ഏൽക്കാതിരിക്കണം.ലോകത്തിൻ്റെ ശിരസ്സ് ഉയർത്തിപിടിക്കാൻ നന്മയോടെ ലോകത്തെ ഒന്നായി ശ്രദ്ധിച്ചീടണം.ധാരാളം അറിവുകൾ ആർജ്ജിക്കുന്നതിനോടൊപ്പം മനുഷ്യ നന്മയെ ആർജ്ജിച്ചിടാൻ ശ്രമിച്ചീടണം.മൂല്യങ്ങളെ ഉയർത്തിപിടിക്കുന്ന വ്യക്തിയായ് മാറീടണം.ആരിലും വർഗ്ഗ വർണ്ണവിവേചനം ഇല്ലായ്മചെയ്തു  അനീതിയെ എതിർക്കാൻ ചങ്കുറപ്പുള്ളവർ ആവണം.ഏതൊരു ശക്തിയിലുടെയും അതിനെ ഉയർത്തീടണം.മനുഷ്യകുലത്തിൻ്റെ ദുർമുഖം ദൂരെ ഉപേക്ഷിക്കേണ്ട സമയമാഗതമായിരിക്കുന്നു.സ്ഫടിക പാത്രംപോൽ ജ്വലിച്ചുയർന്നു നിൽക്കുന്ന വ്യക്തിത്വവും,ലോകം മുഴുവനേയും ഒന്നായി നിർത്തേണ്ടതും വിദ്വേഷവും,വൈരാഗ്യവും,ഇല്ലാതെയാക്കി സമാധാനവും,വിശ്വാസവും,നന്മയും,                     സന്തോഷവും നിറഞ്ഞലോകത്തിൻ്റെ മാനവനായി ഉണരണം.

എത്രനാൾ നാം ജീവിച്ചിരിക്കും എന്നറിയില്ല ജീവിച്ചിരിക്കുന്ന കാലത്തോളം  പോരായ്മകളാകും അക്ഷരതെറ്റുകൾ മായിച്ചു        വൃത്തിയാക്കണം.ബഹിഷ്കരിക്കുന്ന മോഹങ്ങളും വർണ്ണകൊട്ടാരങ്ങളും പുനർനിർമ്മിച്ചു.അതിൽ കൂടി ഒരു ലോകം        സൃഷ്ടിച്ചീടണം.ലോകത്തിനായ് മാത്രമൊരുക്കിയ പറുദീസാലോകം.




Comments

Popular posts from this blog

മുവന്തിയും,മഞ്ഞും

ലോകജനതയ്ക്കായ്