സഖീ നിനക്കായ്

 ഇനിയേതു ജന്മം കാണും നാം 
നിലാവിൽ പുഞ്ചിരിതൂകിടും
ഇന്ദുമുഖിയേപ്പോൽ......
നിന്നിലെ ലാവണ്യം എൻ മനതാരിൽ
ഇന്നും മന്ദഹസ്സിച്ചു നിൽപ്പു.

അറിവതില്ല സഖി എന്തിനീ
എൻ മനം നിനക്കായ് തേടിടുന്നു
അരികിൽ നീ എന്നും കുടികോള്ളുംപോൽ
മനം മൊഴിഞ്ഞുപോയീടുന്നു.
സർവ്വസുഗന്ധിയാം പനിനീർപ്പൂവിൻ
സുഗന്ധം പരക്കുന്നു  നിൻ ദേശമാകെ...

നിൻ മൊഴിക്കായ് ഞാൻ കത്തിടാതേ
പോയ നാളുകളോർക്കെ...
ശപിച്ചീടുന്നു സഖീ....
നിൻ മൊഴിക്കായ് ഈ ദിനം
കാത്തിടുന്നു ഞാൻ....
നിനയ്ക്കാത്ത ഏതോ ജന്മംപോൽ.

നിനക്കായ് ഒരു ദിനം വന്നീടുമോ
എന്നറിവതില്ല....
നിൻ പാദബിംബങ്ങൾ പതിഞ്ഞ
മണ്ണിന്നിതാ കുങ്കുമരേണുപോൽ
നിനച്ചീടുന്നു.

നിയാകും അവനിയിൽ ലയിച്ചിടാൻ
കാത്തുനിൽക്കുമീ പൂവ്പോൽ
എങ്കിലും ലയിച്ചിടാൻ കഴിയാതേ
ഈ ഞാൻ....
ഇനി ഏത് ജന്മം നിൻ ചാരേ
വന്നീടും എന്നറിവതില്ല സഖീ...

ഏതോ തീവ്രമാം വർഷമാരിതൻ
പ്രളയത്തിൽ ഒലിച്ചുപോയിടുന്നു
നീ എന്നിൽ നിന്നും...
എന്തിനെന്നറിയാതെ നഷ്ടമാക്കീടുന്നു
നീയെന്ന പൂജിതയെ...
എൻ സ്നേഹദീപമേ മറക്കില്ലൊരിക്കലും
എന്നിലേ ഞാൻ മരിക്കുവോളം
സ്മരിച്ചീടും എൻ അകതാരിലായ്....
നിൻ സ്നേഹസ്മരണകളാം
കൊട്ടാരത്തിൽ നീ എന്ന ദേവത 
ശക്തിയായ് തീർന്നിടട്ടെ....
നിൻ അന്തരങ്ങൾ സദാ വിജയിയായ്
ഭവിക്കട്ടെ...
നിൻ ജീവസ്പന്ദനം വരെ
പ്രാർത്ഥിച്ചിടാം തോഴി  നിനക്കായ്
എന്നും...
നിന്നിലേ ആരാധകനാം ഞാൻ....




Comments

Popular posts from this blog

മുവന്തിയും,മഞ്ഞും

ലോകജനതയ്ക്കായ്

മാനവീകത